പതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജയ്ക്കും നേര്‍ക്കുനേര്‍; ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

Share

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി തോമസനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു പ്രാവശ്യവും എല്‍.ഡി.എഫ് പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് ജെയ്ക് ി തോമസാണ്. ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാകും. യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൃശൂരില്‍ ഇന്നു നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിനു ശേഷം പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.

കോട്ടയം മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായും പിന്നെ സംസ്ഥാന പ്രസിഡന്റായും ജെയ്ക് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016 ലാണ് ആദ്യമായി ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. അന്ന് 27,000 ത്തിലേറെ വോട്ടുകള്‍ക്ക് ജെയ്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആക്കി കുറയ്ക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ജയിക്കിനെ വീണ്ടും കളത്തിലിറക്കുന്നത്.