ആശ്വാസമായി ദുബായിലും ഷാര്‍ജയിലും മഴ; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Share

ദുബായ്: ഉയര്‍ന്ന ചൂടില്‍ പൊറുതിമുട്ടിയ ദുബായ്-ഷാര്‍ജ എമിറേറ്റുകളിലെ ചില മേഖലകളില്‍ ആശ്വാസമായി വേനല്‍ മഴയെത്തി. ഇന്ന് 2023 ആഗസ്റ്റ് 5, പ്രാദേശിക സമയം വൈകീട്ട് 4 മണിയോടെ ദുബായിലെ ദെയിരയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. പല ഭാഗത്തും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജബല്‍ അലിയില്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറയുന്നു. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഷാര്‍ജ പോലീസ് വാഹന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഷാര്‍ജ പോലീസ് ആവശ്യപ്പെട്ടു. അതേസമയം വിവിധയിടങ്ങളില്‍ തുടര്‍ന്നും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും യു.എ.ഇ-യുടെ പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു.