ഹരിയാനയിലും കശിമീരിലും ബിജെപി പിന്നില്‍; കോണ്‍ഗ്രസ് മുന്നിൽ

Share

ഹരിയാനയിൽ ഇഞ്ചോടിഞ്ച പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ജുലാന മണ്ഡലത്തില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു.
വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം.നിയമസഭ തെരഞ്ഞെടുപ്പൽ കേവലഭൂരിപക്ഷം മറികടന്ന് കോൺ​ഗ്രസ്. 60 സീറ്റുകളുടെ ലീ‍ഡാണ് ഐഎൻസി നേടിയിരിക്കുന്നത്. ദില്ലിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് കോൺ​ഗ്രസ് അനുഭാവികളുടെ ആഘോഷം. ഹരിയാനയിൽ ബിജെപിയുടെ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും ലീഡ് നിലയിൽ പുറകിലാണ്. ജൂലാനയിൽ വിനേഷ് ഫോ​ഗട്ടും സിപിഐഎം സ്ഥാനാർത്ഥി ഓംപ്രകാശും ലീഡ് ചെയ്യുന്നുണ്ട്.
ജമ്മുവിൽ എൻസി സഖ്യം 43 സീറ്റിലും, ബിജെപി 29 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. സിപിഐഎം സ്ഥാനാർത്ഥി യൂസഫ് തരി​ഗാമിയും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലക്ക് തെരഞ്ഞെടുപ്പില്‍ കാലിടറുന്നു. എന്‍ഡിഎ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഉച്ചാനാ കലാന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിംഗാണ് അദ്ദേഹത്തിന്റെ എതിരാളി.
ബ്രിജേന്ദ്രയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗിന്റെ മകനാണ് ബ്രിജേന്ദ്ര. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പമാണ് ജെജെപി മത്സരിക്കുന്നത്. കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധവും സമര പരമ്പരകളും, അഗ്നിവീര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.