ഭൂമിയെ വലംവയ്ക്കുന്ന ഛിന്നഗ്രഹം 2016 ആര്‍ജെ20, ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് റിപ്പോർട്ട്. 210 അടിയോളം വലിപ്പമുള്ള അതായത് ഒരു വാണിജ്യ വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലെത്തുന്നതിന്റെ ആകാംഷയിലാണ് അസ്‌ട്രോണമേഴ്‌സ്.
2016ല്‍ ഹവായിലെ വാനനിരീക്ഷകര്‍ പനോരമിക് സര്‍വേ ടെലിസ്‌കോപ് ആന്‍ഡ് റാപിഡ് റെസ്‌പോണ്‍സ് സിസ്റ്റം വഴി (pan-STARRS) യാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. മണിക്കൂറില്‍ ഏകദേശം 27000 മൈല്‍ വേഗതയില്‍, അതായത് മണിക്കൂറില്‍ 43450 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് 7 മില്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് കടന്നു പോകുമെന്നാണ് വിവരം.
ഗവേഷകര്‍ക്ക് ഡാറ്റ ശേഖരിക്കുന്നതിനും ഈ ഛിന്നഗ്രഹത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും വിലപ്പെട്ട ഒരു അവസരമാണ് ഇതോടെ ഉണ്ടാകുന്നത്. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ദൂരദര്‍ശിനികളില്‍ നിന്നും റഡാര്‍ സംവിധാനങ്ങളില്‍ നിന്നുമുള്ള നിരീക്ഷണങ്ങള്‍ വഴി ഇതിന്റെ ഘടന, ഭ്രമണം, സഞ്ചാരപഥം എന്നിവ നിര്‍ണയിക്കാം. ഭാവിയിലെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്ന വസ്തുക്കളുടെ പാതകളെ കുറിച്ചടക്കമുള്ള വിവരങ്ങള്‍ ഇത് വഴി ലഭിക്കും.