ദുബായ്: ദുബായ് എയർപോർട്ടിൽ പുതിയ പാർക്കിംഗ് സംവിധാനവുമായി ദുബായ് എയർപോർട്ട് അധികൃതർ. പ്രവാസികൾ ഉൾപ്പടെ സ്വദേശികളടക്കം എപ്പോഴും യാത്ര ചെയ്യേണ്ട ഒരു സ്ഥലം ആണ് ദുബായ് എയർപോർട്ട്. മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർ പലപ്പോഴും വിമാനം വഴിയാണ് യാത്ര ചെയ്യുന്നതിനാൽ എയർപോർട്ടിൽ 24 മണിക്കൂറും വാഹനങ്ങൾ എത്തും. എയർപോർട്ടിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് പലപ്പോഴും അധികൃതർക്ക് തലവേദനയാണ്. അതിലും വലിയ തലവേദനയാണ് ഡ്രെെവർക്ക്. നിരവധി തവണ വന്നിട്ടുള്ളവർക്ക് മാത്രമേ സ്ഥലം പെട്ടെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു. അല്ലങ്കിൽ പണിപാളും. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ ദുബായ് എയർപോർട്ട് അധികൃതർ പുതിയ സംവിധാനം കൊണ്ടു വന്നിരിക്കുന്നത്.
വാഹനം പാർക്ക് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന ഒരു പാർക്കിങ് സംവിധാനം ആണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. പാർക്കിങ് മേഖലയിൽ പ്രത്യേക കളർ കോഡ് ആണ് വന്നിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി അധികൃതർ കൊണ്ടുവന്നിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തന മികവ് ഇതിലൂടെ ഉയർത്താൻ സാധിക്കും. തടസ്സമില്ലാത്ത യാത്രനുഭവം യാത്രക്കാർക്ക് നൽകുന്നതിന് ഇതിലൂടെ സാധിക്കും. അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ വികസന പ്രവർത്തനങ്ങൾ എന്ന് അധികൃതർ അറിയിച്ചു. വിഐപി സൗകര്യത്തോടെ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ കൊണ്ടുവരുന്നത്.