അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞു

Share

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞു. കേജ്‌രിവാളിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജിയിന്മേലാണ് ജാമ്യം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇ ഡി ഹർജി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. ദില്ലി മദ്യനയ അഴിമതി കേസിൽ റോസ് അവന്യു കോടതി ഇന്നലെ വരവിന് ഡികെജ്രിവാളിനു ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം നൽകിയ ഉത്തരവ് ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. ജാമ്യവ്യവസ്ഥകൾ എന്തെന്നും അറിവില്ല. വിചാരണ കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാൻ പൂർണ അവസരം ലഭിച്ചിട്ടില്ലെന്നും ഇ ഡി കോടതിയിൽ പറഞ്ഞു.