ചതുരംഗക്കളത്തിൽ വിജയനേട്ടവുമായി ഇന്ത്യൻ താരം ഗുകേഷ്

Share

ടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവായി ചരിത്രത്തിൽ അഭിമാന നേട്ടം നേടി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ആണ് ചാമ്പ്യൻ ആയത്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്.
കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ ജയത്തോടെ 8.5 പോയന്റുമായി ഒറ്റക്ക് മുന്നിൽക്കയറി 9 പോയിന്റ നേടിയാണ് 17 വയസ്സുകാരനായ തമിഴ്നാട് സ്വദേശി ഡി ഗുകേഷ് വിജയം നേടിയത്. റണ്ണറപ്പർ ആയ ഇയാൻ നെപോംനിയാഷി, അമേരിക്കൻ താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരെ പൊരുതിയാണ് ഈ നേട്ടം.
ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷ് ഈ നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേഷ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇപ്പോൾ ഗുകേഷ്.
അതേസമയം, 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുകേഷ്. ചരിത്ര നേട്ടത്തിൽ താരത്തെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രം​ഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്‌സിൽ’ അപങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.