മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. കെജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും. അതേസമയം ചോദ്യങ്ങളോട് കെജ്‍രിവാൾ ഒഴിഞ്ഞുമാറുന്നുവെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേർഡ് നൽകുന്നില്ലെന്നും ഇ.ഡി കോടതിയിൽ കുറ്റപ്പെടുത്തി. മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു.