നേരിയ ആശ്വാസം; വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില കുറച്ചു

Share

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. നിലവിൽ പാചകവാതക വിലയിൽ നേരിയ കുറവ് വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില ഇപ്പോൾ 30.50 രൂപയായാണ് എണ്ണ വിതരണ കമ്ബനികള്‍ കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില 41.5 രൂപയായിരുന്നു. എന്നാൽ അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.