ന്യൂ ഡൽഹി: പൗരത്വ ഭേദഗതി ബിൽ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ കേന്ദ്ര നീക്കത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്. പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലാണ് ഈ നടപടിയെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി കുറ്റപ്പെടുത്തിയത്.
സിഎഎയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലീം സംഘടനകളും ദില്ലി, പശ്ചിമ ബംഗാള്‍, അസം, കേരളം എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. സിഎഎയുടെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ
ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റേത് എന്ന ആരോപണവും ശക്തമാണ്. കോടതിയില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
കേന്ദ്രം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും, ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് സമാജ് വാദി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. ഇതേ വിമര്‍ശനം ഉയര്‍ത്തിയ ഇടത് പാര്‍ട്ടികളും നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കി.