പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കർശന നിയന്ത്രണം

Share

തിരുവനന്തപുരം: ഭക്തിസാന്ദ്രതയേറിയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി കുറച്ച് നാൾ മാത്രം. പൊങ്കാല ഉത്സവം ആരംഭിക്കുന്ന വേളയിൽ കർശന നിയന്ത്രമാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. ഭക്ത ലക്ഷം വ്രത നിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല 25 ന് ആരംഭിക്കുന്നതോടെ പത്തു ദിവസം നീണ്ട ഉത്സവാഘോഷത്തിനാണ് ജനങ്ങൾ സാക്ഷിയാകുന്നത്.
അതേസമയം ഉത്സവാഘോഷത്തിന്റെ ഭാഗമായി പൊങ്കാലയിടുന്നതിന് പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം കല്ലുപതിച്ച സ്ഥലങ്ങളിലും നടപ്പാതകളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ എല്ലാനടകളിലേയും റോഡ് ഗ്രാനൈറ്റ് പതിപ്പിച്ചതിനാല്‍ ജനങ്ങൾ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിക്കുന്നതിനാലും തീ ചൂടേറ്റ് പൊട്ടിപാകാനും സാധ്യതയുള്ളതിനാലുമാണ് പൊങ്കാല അര്‍പ്പിക്കുന്നതിന് ക്ഷേത്ര അധീകൃതര്‍ നിയന്ത്രണമേർപ്പെടുത്തിയത്.
കേരളത്തിനു പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകളാണ് ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാനായി ദിവസങ്ങൾക്ക് മുൻപേ തിരുവനന്തപുരത്തേക്ക് എത്തുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ച് എത്തുന്നതുകൊണ്ടു തന്നെ താമസ സൗകര്യം വെല്ലുവിളിയാകും. എന്നാൽ സാമ്പത്തികം പ്രശ്നമല്ലാത്തവർക്ക് നിരവധി ഹോട്ടലുകൾ തിരുനവനന്തപുരം നഗരത്തിനുള്ളിലും സമീപ പ്രദേശങ്ങളിലുമായി ലഭ്യമാക്കുന്നുണ്ട്. സർക്കാർ തലത്തിലുള്ള സൗകര്യങ്ങളും നഗരത്തിൽ ലഭ്യമാണ്. പ്രധാനപ്പെട്ടതാണ് ഷീ ലോഡ്ജ്, എന്റെ കൂട്, വൺ ഡേ ഹോം, കേരള പോലീസ് ലോഡ്ജ്, സർക്കാർ അഥിതി മന്ദിരം, പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ എന്നിവ. തിരുവനന്തപുരത്ത് നേരത്തെ എത്തുന്നവർക്ക് ഈ താമസസൗകര്യം ലഭ്യമാകുന്നതാണ്.