അബുദാബി: യു.എ.ഇ യില്‍ യുപിഐ, റുപ്പേ കാർഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു തീരുമാനം. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐയും യുഎഇയും എഎഎൻഐയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറില്‍ ഇരുവരും ഒപ്പിട്ടു. യുഎഇ യില്‍ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രിയും, ദുബായ് പ്രസിഡന്റും നിർവഹിച്ചു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യ-മിഡിലീസ്റ്റ് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാര്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയുടെ കൈമാറ്റത്തിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു.
യു.എ.ഇ യില്‍ ഇനി യുപിഐ യാഥാർഥ്യമാകും
