തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4054 സജീവ് കേസുകളാണ് റീപോർട്ട് ചെയ്തത്. മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇന്നലെ കേരളത്തിൽ മാത്രം 200 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത് പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്.
കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും, കർണാടകയിലും കൊവിഡ് വ്യാപനമുണ്ട്. കർണാടകയിൽ 122 പേർക്ക് കൊവിഡ് ബാധിച്ചു. ഇതിന് പിന്നാലെ കർണാടകയിൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും രോഗബാധിതരും, ആശുപത്രികളിൽ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശമുണ്ട്.