ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചു പ്രമേയം അവതരിപ്പിച്ചാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. റിപ്പോർട്ടിനെ എതിർത്ത് കൊണ്ട് കോൺഗ്രസ് എംപിമാർ രംഗത്തെത്തിയിരുന്നു. കൂടാതെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ അനുവദിച്ചില്ല. മഹുവ മൊയ്ത്രയെ പുറത്താക്കിയതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നേരത്തെ ബിജെപി അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിയിരുന്നു.