ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി; പഴങ്കഥയായത് സച്ചിന്റെ റെക്കോര്‍ഡ്

Share

മുംബയ്: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കൊഹ്ലി. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് കൊഹ്ലിയുടെ ഐതിഹാസിക നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് വിരാട് കൊഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. തന്റെ റെക്കോര്‍ഡ് കൊഹ്ലി മറികടക്കുന്നത് കാണാന്‍ എത്തിയ സച്ചിന്‍ കൈയടികളോടെയാണ് കൊഹ്ലിയെ നേട്ടത്തെ അനുമോദിച്ചത്.

മാത്രമല്ല ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം എന്നീ റെക്കോര്‍ഡുകളിലും കൊഹ്ലി സച്ചിനെ മറികടന്നു. 106 പന്തുകളില്‍ നിന്നാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കൊഹ്ലിയുടെയും ശുഭ്മന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടെയും മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 113 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത് കൊഹ്ലി പുറത്തായി.