റേറ്റിംഗിൽ ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

Share

ന്യൂയോര്‍ക്ക്: ജി-20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോക നേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ സര്‍വേയിലാണ് നരേന്ദ്രമോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്. 22 ലോകനേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേസമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍

1. നരേന്ദ്ര മോദി ( ഇന്ത്യ ) – 76 %

2. അലെന്‍ ബെര്‍സെറ്റ് ( സ്വിറ്റ്‌സര്‍ലന്‍ഡ് ) – 64%

3. ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്സിക്കോ) -61%

4. ലൂല ഡസില്‍വ ( ബ്രസീല്‍ ) – 49 %

5. ആന്റണി ആല്‍ബനീസ് ( ഓസ്‌ട്രേലിയ ) – 48 %

6. ജോര്‍ജിയ മെലോനി ( ഇറ്റലി ) – 42 %

7. ജോ ബൈഡന്‍ ( യു.എസ് ) – 40 %

8. പെഡ്രോ സാഞ്ചസ് ( സ്പെയ്ന്‍ ) – 39 %

9. ലിയോ വരാഡ്കര്‍ ( അയര്‍ലന്‍ഡ് ) – 38 %

10. ജസ്റ്റിന്‍ ട്രൂഡോ ( കാനഡ ) – 37 %