കൊച്ചി: 2023 ലെ ഗ്ലോബല്‍ ഫിന്‍ടെക് പുരസ്‌കാരം അബുദബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡിയും യുവ ഇന്ത്യന്‍ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന് ലഭിച്ചു. മുബൈയില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഫിന്‍ടെകിന്റെ ആഗോള തലത്തിലെ ലീഡിംഗ് ഫിന്‍ടെക് പേഴ്‌സനാലിറ്റി പുരസ്‌കാരം (GCC) എം2പി ഫിന്‍ടെക് പ്രസിഡന്റ് അഭിഷേക് അരുണില്‍ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ഗള്‍ഫ് രാജ്യത്ത് നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊള്‍നട്ടി സന്നിഹിതയായിരുന്നു. മിഡില്‍ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലകളില്‍ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളില്‍ നിന്നും 300 ഓളം ശാഖകള്‍ വഴി രാജ്യ അതിര്‍ത്തികള്‍ കടന്നുള്ള സാമ്പത്തിക വിനിമയവും, ഡിജിറ്റല്‍ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.
ലീഡിംഗ് ഫിന്‍ടെക് പേഴ്‌സനാലിറ്റി പുരസ്‌കാരം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നതായും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ജിസിസി പേയ്‌മെന്റ് സിസ്റ്റം അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണെന്നും ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം വണ്‍ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ഗുപ്ത ഫിന്‍ടെക് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും, വോള്‍ട്ട് ഫൗണ്ടറും സിഇഒയുമായ ടോം ഗ്രീന്‍വുഡ് ലീഡിംഗ് ഫിന്‍ടെക് പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ യൂറോപ്പ്, സെറോദ സിടിഒ കൈലാസ് നാഥ് ഫിന്‍ടെക് സിടിഒ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.