സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിക്കും

Share

സൗദിയുടെ ചെങ്കടല്‍ തീരത്ത് കടലിനിടയിൽ നിർമ്മിക്കുന്ന ഒരു ഹെെടെക് നഗരമാണ് നിയോം സിറ്റി. നിലവിൽ നിയോമിൽ നിന്നും പുതിയ ഒരു അറിയിപ്പ് വന്നിട്ടുണ്ട്. നിയോം വിമാനത്താവളത്തിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിക്കുമെന്ന തീരുമാനം. നിയോ സിറ്റിയുടെ ഏകദേശം 20 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ ഈ പദ്ധതി പൂർത്തിയാക്കുന്നത്. പൂർത്തിയാക്കാൻ ദിവസമെടുക്കെയാണ് പുതിയ അറിയിപ്പ്.
സൗദി ആഭ്യന്തര മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുള്ള ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു. മാത്രമല്ല, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ), നിയോം എന്നിവരുടെ സഹകരണവും പദ്ധതിയുടെ ഭാഗമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്.
യാത്രക്കാർക്ക് സ്വന്തമായി ബയോമെട്രിക് ഡാറ്റ സ്കാൻ ചെയ്യാൻ സാധിക്കുന്ന തടത്തിലാണ് ഇതിന്റെ പ്രവർത്തം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും എന്നാണ് കണക്ക്ക്കൂട്ടുന്നത്. സൗദി നഗരത്തിലെ ജീവിത നിലവാരം ഉയർത്താൻ ഇതിലൂടെ സാധിക്കും. അതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. കാര്യക്ഷമതയുള്ള ഡിജിറ്റൽ സൊല്യൂഷനുകൾ നടപ്പാക്കുന്നതിലൂടെ നടപടികൾ വേഗത്തിലാകുകയും, യാത്രക്കാരുടെ സമയം ലാഭിക്കാനും അതുവഴി രാജ്യത്തേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും സാധിക്കും.