ഹൈറിച്ച് തട്ടിപ്പ്; ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും

Share

ഹൈറിച്ച് കേസിൽ ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കും. കലൂരിലെ പി എം എൽ എ കോടതിയിൽ കുറ്റപത്രം നൽകും. കേസിൽ കൂടുതൽ നടപടി സ്വീകരിക്കാൻ ഉള്ള നീക്കത്തിന്റെ ഭാഗമായാണ് ഇ ഡി ഇന്ന് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളുടെ കൂടുതൽ സ്വത്ത് കണ്ട് കെട്ടിയിരുന്നു. 33.7 കോടി രൂപയുടെ സ്വത്താണ് കണ്ട് കെട്ടിയത്. ഉടമകളായ പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവരുടേയും 15 ലീഡർമാരുടേയും സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.
നേരത്തെ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി ഒടിടി പ്ലാറ്റ്ഫോം ബിസിനസിൽ മാത്രം 400 കോടി രൂപ സ്വരൂപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കണ്ടെത്തിയിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിനെ സമീപിച്ച് വിവാദങ്ങളിൽ ഉൾപ്പെട്ട കണ്ണൂർ കടമ്പേരി സ്വദേശി വിജേഷ് പിള്ളയുടെ പക്കൽ നിന്നാണു ഹൈറിച്ച് ഒടിടി പ്ലാറ്റ്ഫോം വാങ്ങിയത്. ഇതിനായി 5 ലക്ഷം രൂപയാണു ഹൈറിച്ച് കൈമാറിയതെ=ന്നാണ് ഇ.ഡി കണ്ടെത്തിയത്.