വിനേഷ് ഫോഗട്ടിന് തിരിച്ചടി; സെമി ഫൈനൽ കളിക്കില്ല

Share

ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിന് തിരിച്ചടി. പാരീസ് ഒളിമ്പിക്സിൽ ഗുസ്തി ഫൈനൽ മത്സരത്തിനായി തെയ്യാറെടുത്തിരുന്ന വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ താരത്തിന് മെഡൽ നഷ്ടമായേക്കും. ഇന്ന് ഫൈനലിൽ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. സെമിയിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപസിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്. 5-0ന് ആധികാരികമായിട്ടാണ് വിനേഷ് മുന്നേറിയത്. നേരത്തെ യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ മലർത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലിൽ പരാജയപ്പെട്ടാലും വെള്ളി മെഡൽ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ഭാരപരിശോധനയിൽ താരം പരാജയപ്പെടുന്നത്.