ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; ആരുടെതെന്ന് വ്യക്തമല്ല

Share

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ അകനാശിനി ബഡാ മേഖലയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ആ പ്രദേശത്ത് ഒരു മൽസ്യ തൊഴിലാളിയെ കാണാതായിരുന്നു. അതിനാൽ ആരുടേതാണ് മൃതദേഹംഎന്നത് വ്യക്തമല്ല ഷിരൂരിലെ മണ്ണടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനയുള്ള തിരച്ചിൽ തുടരവേ മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടർന്ന് ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം അറിയിച്ചിരിക്കുന്നത്. അർജുന്റെ സഹോദരന്റെ ഡിഎൻഎ നേരത്തെ ശേഖരിച്ചിരുന്നു.