വേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് സൗജന്യ പരിശോധന

Share

അബുദാബി: വേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് സൗജന്യ പരിശോധനാ സേവനം ഒരുക്കി അബുദാബി പോലീസ്. 2024 ഓഗസ്റ്റ് 2-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ADNOC ഡിസ്ട്രിബ്യുഷനുമായി ചേർന്നാണ് അബുദാബി പോലീസ് ജനറൽ കമാൻഡ് ഈ സൗജന്യ വാഹന പരിശോധനാ സേവനം നൽകുന്നത്. ADNOC ഡിസ്ട്രിബ്യുഷന്റെ കീഴിലുള്ള 12 സർവീസ്, വെഹിക്കിൾ ഇൻസ്‌പെക്ഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ കാർ പരിശോധനാ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിശോധനയുടെ ഭാഗമായി വാഹനത്തിലെ എഞ്ചിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ്, എയർ ഫിൽറ്ററുകൾ തുടങ്ങിയവ പരിശോധിക്കുന്നതാണ്. വേനൽക്കാലത്ത് റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ സേവനം. കാറുകളിൽ എൻജിൻ ഓയിലിന്റെ അളവ്, കൂളന്റ അളവ്, വിൻഡ്ഷീൽഡ് വൈപ്പർ, വിൻഡ്ഷീൽഡ് വൈപ്പർ, ബ്ലേഡുകളുടെ നിലവാരം, ഓയിൽ ഫിൽറ്റർ, ക്ലച്ച് ഫ്ലൂയിഡ് അളവ്, എയർ ഫിൽറ്റർ ക്‌ളീനിംഗ്, ടയറുകളുടെ പ്രഷർ, ബ്രേക്ക് ഫ്ലൂയിഡ് അളവ്, എൻജിൻ ഫ്ലഷിങ് ചെക്ക്, പവർ സ്റ്റീയറിങ് ഫ്ലൂയിഡ് അളവ്, ബാറ്ററി നിലവാരം എന്നീ തുടങ്ങിയ പന്ത്രണ്ട് സുരക്ഷാ പരിശോധനകൾ നടത്തുന്നതാണ്.