ഹിമാചല്‍ പ്രദേശിൽ മേഘവിസഫോടനം; മരിച്ചവരുടെ എണ്ണം 33 കടന്നു

Share

ശ്രീനഗർ: ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്നതോടെ ഗതാഗതം തടസ്സപ്പെട്ടു.
മണാലി-ചണ്ഡീഗഡ് ഹൈവേ പൂര്‍ണമായും തകര്‍ന്നു. കുളു മേഖലയിലെ പാര്‍വതി നദിയിലെ മലാനാ അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ പ്രദേശത്തുണ്ടായത്. പധാര്‍ മണ്ഡി, സമേജ് ഷിംല തുടങ്ങിയിടങ്ങളില്‍ എന്‍ ഡി ആര്‍ ആഫ് സംഘങ്ങളെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.