ഇന്ത്യയിൽ അടിയന്തരാവസ്ഥ ദിനവും ആചരിക്കും

Share

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി അഥവാ സംവിധാൻ ഹത്യാ ദിവസ് ആയി ആചരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കി. എക്സ്പ്ലാറ്റ്ഫോമിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്.
‘1975 ജൂൺ 25ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപത്യമനോഭാവത്തോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടനയുടെ ആത്മാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചെയ്യാത്ത തെറ്റിന് ലക്ഷക്കണക്കിന് ആളുകളെ ജയിലിലടച്ചു. മാധ്യമങ്ങളുടെ വായ മൂടികെട്ടി’ ഇങ്ങനെയാണ് അമിത് ഷാ എക്സിൽ കുറിച്ചത്.
എന്നാൽ അമിത്ഷാ ഉൾപ്പെടുന്ന ബിജെപി ഗവണ്മെന്റ് ചെയ്യുന്നതും സമാനമായ കാര്യങ്ങൾ തന്നെയാണ് എന്ന് രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളിലൂടെ വ്യക്തമാണ്. മുൻ വർഷങ്ങളിലെ ബിജെപി ഗവണ്മെന്റുകളുടെ പല നയങ്ങൾക്കുമുള്ള മറുപടിയായിരുന്നു ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്