വേനൽകാലത്ത് വാഹനങ്ങള്‍ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ ക്യാംപയിനുമായി ദുബായ് പോലീസ്

Share

ദുബായ്: രാജ്യത്ത് താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ സമ്മര്‍ വിത്തൗട്ട് ആക്‌സിഡന്റ്‌സ് (അപകട രഹിതമായ വേനല്‍ക്കാലം) ക്യാംപയിനുമായി ദുബായ് പോലീസ്. വാഹനങ്ങൾ തീപ്പിടിക്കുക, പുകവരുന്നത് ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി.
വേനൽ കാലത്ത് വലിയ അപകടങ്ങൾ ആണ് ദുബായിൽ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്. ഇത് കുറയ്ക്കുന്നതിന് വേണ്ടിയാണ് ദുബായ് പോലീസ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കാന്‍ വാഹനങ്ങള്‍ ഇടയ്ക്കിടെ സര്‍വീസ് നടത്തണം. വേനകാലത്ത് വാഹനം എടുക്കുമ്പോൾ ടയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. ഇവയെല്ലാം ശ്രദ്ധിച്ചാണ് വേനല്‍ക്കാലത്ത് വാഹനാപകട സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യ കാര്‍ പരിശോധനാ ഓഫറുമായി ദുബായ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനം വരെയാണ് സൗജന്യ കാര്‍ പരിശോധന സേവനം ലഭിക്കുക. യുഎഇയില്‍ ഉടനീളമുള്ള ഓട്ടോപ്രോ സെന്ററുകള്‍ സന്ദര്‍ശിച്ച് എല്ലാ സ്വകാര്യ കാര്‍ ഉടമകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പോലിസ് അറിയിച്ചു.