ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റി ഗ്രാമവാസികള്‍

Share

കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ രണ്ടു തട്ടിലായി. ഉന്നത ജാതിയിലുള്ള ഗ്രാമവാസികള്‍ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റി. ബംഗളുരുവില്‍ നിന്നും 92 കിലോമീറ്റര്‍ അകലെ മാണ്ഡ്യ ജില്ലയിലെ ഹാനാകേരയില്‍ ശ്രീ കാലഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം. സര്‍ക്കാര്‍ പിന്തുണയോടെ ദളിത് സംഘടനകളാണ് ക്ഷേത്രത്തില്‍ കയറിയത്.
രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച ക്ഷേത്രം ഈയിടെയാണ് ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാക്കിയത്. ആദി കര്‍ണാടക വിഭാഗത്തിന്റെ കേന്ദ്രമാണ് ഹാനകാരേ ഗ്രാമം. ഇവരെ എസി വിഭാഗമായും മേല്‍ജാതിയില്‍പ്പെട്ട വൊക്കലിംഗ വിഭാഗമായും തരംതിരിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ദളിതര്‍ ക്ഷേത്രത്തില്‍ കയറിയത്. എന്നാല്‍ ഇതെര്‍ത്ത മറുവിഭാഗം വിഗ്രഹം മറ്റൊരു ക്ഷേത്ത്രത്തിലേക്ക് മാറ്റി. ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ക്ഷേത്രത്തിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍ പുരുഷന്മാര്‍ വിഗ്രഹം അവിടെ നിന്നും എടുത്തുമാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ പേരെഴുതിയ ബോര്‍ഡ് തകര്‍ത്ത ഇവര്‍ ദളിതര്‍ ക്ഷേത്രം സൂക്ഷിച്ചോട്ടെ, ദേവനെ ഞങ്ങളെടുക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.