മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

Share

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിൻ്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കെജ്‌രിവാളിനെതിരെയുള്ള കേസ് തെളയിക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് സാധിച്ചില്ലെന്ന് കെജ്‌രിവാളിൻ്റെ അഭിഭാഷകൻ വാദിച്ചു. നിലവിൽ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഇഡി നാളെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്. കൂടാതെ കേന്ദ്ര ഏജൻസിയെ ബന്ധപ്പെട്ട കോടതിയിൽ ചോദ്യം ചെയ്യുന്നതിനായി ജാമ്യ ബോണ്ടിൽ ഒപ്പിടാൻ 48 മണിക്കൂറെങ്കിലും അനുവദിക്കണമെന്ന ഇഡിയുടെ അപേക്ഷ കോടതി നിരസിച്ചു.
2021-22 ലെ ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനിടെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൻ്റെ പേരിൽ മാർച്ച് 21 നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ലെഫ്റ്റനൻ്റ് ഗവർണർ ചെങ്കൊടി ഉയർത്തിയതിനെത്തുടർന്ന് അത് പിന്നീട് റദ്ദാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് 2024 മാർച്ച് 21 ന് അറസ്റ്റ് ചെയ്യപ്പെട്ടു. ശേഷം 2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം കണക്കിലെടുത്ത് മെയ് 10 ന് സുപ്രീം കോടതി അദ്ദേഹത്തിന് 2024 ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യത്തിൻ്റെ കാലാവധി കഴിഞ്ഞതിന് ശേഷം 2024 ജൂൺ 2-ന് കെജ്രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി. കേസിനെ തുടർന്ന് കെജ്രിവാളിനെതിരെയുള്ള ആരോപണം തെളയിക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് സാധിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.