ട്രാക്കിലേക്ക് വീണ യാത്രികന് രക്ഷകനായി സിവിൽ പൊലീസ് ഓഫീസർ

Share

കണ്ണൂർ: ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫീസർ സാഹസികമായി രക്ഷപെടുത്തി. പോർബന്തറിലേക്ക് പോകുന്ന ട്രെയിനിൽ കായംകുളത്ത് നിന്നും അഹമ്മദബാദിലേക്ക് പോകുകയായിരുന്നു യാത്രക്കാരൻ. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
കുടിവെള്ളം വാങ്ങാനായി കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കേരള റയിൽവെ പൊലീസ് സി പി ഒ ലേഗേഷ് ഇരിണാവ് ആണ് യാത്രക്കാരനെ സാഹസികമായി രക്ഷപെടുത്തിയത്.