കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാർ 40 ഓളം പേർ

Share

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കുവൈറ്റിലേക്ക് പോകാന്‍ മന്ത്രിസഭായോഗം ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി നല്‍കാനും തീരുമാനമായി.
കുവൈത്തിലുണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയും ഉദ്യോഗസ്ഥരും കുവൈത്തിലേക്ക് പോകും. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാർ 40 ഓളം പേർ. 50 പേർക്ക് പരിക്ക് പറ്റി. പൊള്ളൽമൂലം പലരെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹങ്ങൾ എയർഫോഴ്സ് വിമാനത്തിൽ നാട്ടിൽ എത്തിക്കും