ശക്തമായ മഴ; 115 ദുരിതാശ്വാസ ക്യാമ്പുകളിലായി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Share

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമായേക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്താകെ 115 ദുരിതാശ്വാസ ക്യാമ്പുകളിലായി 2734 കുടുംബങ്ങളിലെ 8260 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കേരളം – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും താലൂക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാണ്.