സഞ്ചാരികൾക്ക് ഖത്തർ ചുറ്റികാണാം വെറും 45 മിനിറ്റിനുള്ളില്‍

Share

ദോഹ: സഞ്ചാരികൾക്ക് യാത്ര ആസ്വദിക്കാൻ രാജ്യത്ത് പുതിയ നേട്ടവുമായി ഖത്തർ. ഇനി മുതൽ സഞ്ചാരികൾക്ക് ഖത്തർ ചുറ്റികാണാം വെറും 45 മിനിറ്റിനുള്ളില്‍. ആകാശത്തിരുന്ന് ദോഹയും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാനുള്ള സൗകര്യമാണ് ഖത്തർ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ‘ഡിസ്കവർ ഖത്തർ’ പേരിലാണ് ഈ അവസരമൊരുക്കുന്നത്.
എട്ടു പേർക്ക് ഇരിക്കാവുന്ന ഒറ്റഎഞ്ചിൻ ചെറു വിമാനമായ ‘സെസ്ന 208 കരാവൻ’ ആണ് എയർടൂറിനായി ഡിസ്കവർ ഖത്തർ അവതരിപ്പിക്കുന്നത്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീമിയർ ടെർമിനലിൽ നിന്നാണ് ഈ ചെറു വിമാനം പറന്നുയരുക. ഈ ചെറു വിമാനത്തിലേറി നഗരത്തിലെയും മറ്റും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, കായിക വേദികളുമെല്ലാം ആകാശത്തിരുന്നുകൊണ്ട് കണ്ടു മടങ്ങിയെത്താവുന്ന രീതിയിലാണ് ഈ എയർ ടൂർ. ഏഷ്യ, യൂറോപ്പ്, അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയില്‍ ദോഹയിലെത്തുന്ന യാത്രക്കാർക്കും ഖത്തർ സന്ദർശനത്തിനെത്തുന്നവർക്കും ഡിസ്കവർ ഖത്തർ എയർടൂറിലൂടെ ആസ്വദിക്കാം.