ലോക്സഭ രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും കുറവ് പോളിംങ്

Share

ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ 61.40 ശതമാനമാണ് പോളിങ്. ലോക്സഭയിലേക്കുള്ള 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി.
ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചർച്ചയായി തുടരുമ്പോഴാണ് രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറയുന്നത്. 2019 ല്‍ രണ്ടാം ഘട്ടത്തില്‍ 69.45 ആയിരുന്നു പോളിങ് ശതമാനം. ഒടുവിലെ കണക്ക് അനുസരിച്ച് എട്ട് ശതമാനത്തോളം കുറവാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടായത്. നാളെയോടെയാണ് കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ. അതനുസരിച്ച് ഇതില്‍ ചെറിയ വ്യത്യാസങ്ങല്‍ വന്നേക്കാം. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കുറവ് വോട്ടിങ് ശതമാനം ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 54 ശതമാനമാണ് പോളിങ്.