കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വില്പന നടത്തുന്ന ഓഫറുമായി എയർ അറേബ്യ; കേരളവും ഉൾപെടും

Share

നാട്ടിലേയ്ക്ക് തിരിക്കുന്നവർക്ക് ഒരു സന്തോഷ് വാർത്ത. വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറുമായി എയർ അറേബ്യ. സൂപ്പർ സീറ്റ് സെയിൽ എന്ന പേരിലാണ് എയർ അറേബ്യ പുതിയ ഓഫർ നൽകുന്നത്. ഇതിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നാണ് എയർ അറേബ്യ പ്രഖ്യാപിച്ചത്.
ഏപ്രിൽ 22 മുതൽ മേയ് അഞ്ച് വരെയാണ് ഈ ഓഫർ. ഈ ഓഫറിലെടുക്കുന്ന ടിക്കറ്റുകൾ വഴി 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെ യാത്ര ചെയ്യാനാകുന്നതാണ്. ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയാണ് എയർ അറേബ്യ. ഈ ഓഫറിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഉൾപ്പെടുന്നുണ്ട്. അതിൽ കേരളവും ഉൾപെടുന്നുണ്ടെന്നാണ് പ്രധാന വിവരം.
5,677 രൂപ മുതൽ ആണ് ടിക്കറ്റുകൾ ലഭിക്കുക. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസ‌ൽഖൈമ വിമാനത്താവളങ്ങളിലേക്കും മുംബൈ, ഡൽഹി, അഹ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം.