വേമ്പനാട്ടുകായൽ നീന്തി കടന്ന് ഭിന്നശേഷിക്കാരി; ഇത് റെക്കോർഡ് വിജയം

Share

അറുപത്തി രണ്ടാം വയസിൽ വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്നശേഷിക്കാരി. തൃശൂർ സ്വദേശിയായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിച്ചത്. മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മയുടെ മനകരുത്താണ് റെക്കോഡിലേക്ക് നീന്തി കയറുവാൻ സഹായിച്ചത്.
വേമ്പനാട് കായൽ നീന്തി കീഴടക്കണമെന്ന ഏറെക്കാലത്തെ മോഹമാണ് കുഞ്ഞമ്മ മാത്യൂസ് നേടിയെടുത്തത്. വൈകല്യമാണെങ്കിലും ആ മോഹം നിറവേറ്റാനായിരുന്നു ഈ വയോധികയുടെ ആഗ്രഹം. ഇനി ഒരു അവസരം ലഭിച്ചാൽ കടലിൽ നീന്തണമെന്നാണ് തൻ്റെ അഭിലാഷമെന്നാണ് കുഞ്ഞമ്മ മാത്യു അറിയിച്ചത്.
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ സ്കൂൾ വിദ്യാർഥികൾ നീന്തി കയറിയ വാർത്ത കണ്ടാണ് കുഞ്ഞമ്മയും ഈ ശ്രമം തുടങ്ങിയത്. ഇതിനായി പ്രത്യേക പരിശീലനവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേമ്പനാട്ട് കായലിൽ ആലപ്പുഴ പള്ളിപ്പുറം വടക്കുംകര അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയത്. ഇതോടെ വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയായി കുഞ്ഞമ്മ മാത്യു മാറി.