വ്യാജ സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം

Share

വ്യാജ രേഖകള്‍ വഴി എടുത്ത സിം കാര്‍ഡുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. രാജ്യത്തെ 21 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സിം കാർഡുകൾ പരിശോധനിക്കാനായി കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ രേഖകള്‍ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റ അറിയിപ്പ്. മാത്രമല്ല വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യമുണ്ടെന്ന റിപ്പോർട്ട് പ്രകാരമാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി.
ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം.