ക്യാമറയുണ്ട് സൂക്ഷിക്കണം; വാഹന പരിശോധന കർശനമാക്കും

Share

മലപ്പുറം: വാഹന പരിശോധന സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും മുങ്ങാനാണ് ഉദ്ദേശമെങ്കിൽ ഇനി അത് നടക്കില്ല. മാത്രമല്ല അധികൃതരോട് മോശമായി പെരുമാറുകയാണെങ്കിൽ തെളിവ് സഹിതം സമർമ്മിച്ച് പെരുമാറുന്നവരെ കോടതികയറ്റും എന്ന കാര്യത്തിലും സംശയമില്ല. നിലവിൽ ശരീരത്തില്‍ ഘടിപ്പിച്ച കാമറയുമായാണ് നിയമപാലകർ വാഹനങ്ങൾ പരിശോധിക്കുന്നത്. തിങ്കളാഴ്ച എടപ്പാള്‍ ടൗണില്‍ നടന്ന വാഹന പരിശോധനയിലാണ് പൊലീസ് ഉദ്യോഗസ്ഥർ ശരീരത്തില്‍ കാമറ ഘടിപ്പിച്ചിരുന്നതായി കണ്ടത്. അടുത്തിടെ പരിശോധന സമയത്ത് പൊലീസിനെ പ്രകോപിപ്പിക്കുകയും പൊലീസ് നടപടികള്‍ പൊതുജനങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിനാൽ പൊലീസിനെതിരെ വ്യാപകമായി ജനരോഷമുണ്ടായിരുന്നു. ഇതിനാലാണ് കാമറ ഘടിപ്പിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വർഷങ്ങള്‍ക്ക് മുമ്ബ് ഈ നിർദേശം വന്നിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍, അടുത്തിടെ ഉണ്ടായ സൈബർ ആക്രമണം മൂലമാണ് വീണ്ടും നടപടി ശക്തമാക്കിയത്. പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ കാമറ സ്ഥാപിക്കുക വഴി പൊലീസിന്റെയും, പൊതുജനങ്ങളുമായുള്ള ഇടപെടൽ സുതാര്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തുന്ന പ്രധാന നിയമപാലകന്റെ ശരീരത്തില്‍ കാമറ സ്ഥാപിക്കാൻ നിർദേശം നല്‍കിയിട്ടുള്ളത്.