കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിൽ കൂടുതൽ ക്യാമറ സ്ഥാപിക്കും

Share

ദുബായ്: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ കൂടുതൽ ക്യാമറ സ്ഥാപിക്കാനൊരുങ്ങി ഷാർജ പോലീസ്. അതിനായി ആധുനിക സംവിധാനങ്ങൾ വഴി കുറ്റം ക്യത്യം കണ്ടുപിടിക്കാനും, തടയുന്നതിനുമുള്ള പരിശീലനം ഷാർജ പോലീസിന് നൽകിയതായി പോലീസ് അറിയിച്ചു. മയക്കുമരുന്ന് വ്യാപാരം, ലഹരി മരുന്ന് ഉപയോഗം പോലെയുള്ള കുറ്റക്യത്യങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുന്നതിന് സാധിച്ചതായി വകുപ്പ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഷാർജ പോലീസ് ഡെസേർട്ട് ക്യാമ്പിൽ സംഘടിപ്പിച്ച എട്ടാമത് മീഡിയാ ഫോറത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് എമിറേറ്റിൽ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി സേനയെ സഹായിച്ചത്. റോഡ് സുരക്ഷയുമായ് ബന്ധപ്പെട്ട് ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ച നടപടികൾ അപകടം കുറക്കുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും സഹായകരമായി. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായ് ആയിരക്കണക്കിന് കാമറകൾ സ്ഥാപിച്ച് മുഴുവൻ സമയ നീരിക്ഷണം നടത്താനും അപകടങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് – ആബുംലൻസ് സംവിധാനങ്ങളെ സംഭവ സ്ഥലത്ത് എത്തിച്ച് അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തിര ചികിത്സ നൽകുവാനും നിരീക്ഷണ കാമറകളുടെ പ്രവർത്തനം സഹായിച്ചതായി പോലീസ് അറിയിച്ചു.