ദു​ബൈ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഏറ്റവും ആകർഷകമായ ക്രീ​ക്ക് പുനർനിർമിക്കും

Share

ദു​ബൈ: ദു​ബൈ ന​ഗ​ര​ത്തിന്റെ സാംസ്കാരികത വിളിച്ചോതുന്ന സ്ഥലമാണ് ക്രീ​ക്ക്​. ദുബായിലെ ഏറ്റവും ഭംഗിയേറിയ വിനോദസഞ്ചാര കേന്ദ്രമായ ക്രീ​ക്ക് സം​ര​ക്ഷി​ക്കാ​ൻ വി​പു​ല​പ​ദ്ധ​തി പ്ര​ഖ്യാ​പിച്ചിരിക്കുകയാണ് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച ക്രീ​ക്കി​ന്‍റെ മ​തി​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാനും, വാ​ണി​ജ്യ ഗ​താ​ഗ​ത​ത്തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ കു​റ​യ്ക്കാനുമാണ്​ പ​ദ്ധ​തിയുടെ ലക്ഷ്യം.
പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ദു​ബൈ ക്രീ​ക്കി​ന്‍റെ ദേ​ര ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള 2.1 കി.​മീ​റ്റ​റു​ള്ള മ​തി​ൽ പു​നഃ​സ്ഥാ​പി​ക്കുന്നതായിരിക്കും. 11.2കോ​ടി ദി​ർ​ഹം ചെ​ല​വ് വ​രു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​ദ്ധ​തി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​ന്നി​ല​ധി​കം വി​ഭാ​ഗ​ങ്ങ​ളാ​ക്കി വി​ഭ​ജി​ച്ച്​ ത​ട​സ്സ​മി​ല്ലാ​ത്ത ജ​ല​ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും വ​രു​ത്തും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ബ​ർ​ദു​ബൈ ഭാ​ഗ​ത്തെ 2.3 കി.​മീ​റ്റ​ർ നീ​ള​ത്തി​ലെ ഭാ​ഗ​മാ​ണ്​ പു​ന​രു​ദ്ധ​രി​ക്കു​ക. 14 മാ​സ കാ​ല​യ​ള​വ്​ ക​ണ​ക്കാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യു​ടെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ന​ന്നാ​ക്കു​ക​യും ചെ​യ്യും. ദു​ബൈ ക്രീ​ക്കി​ലെ ഗ​താ​ഗ​ത​ത്തി​നും വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദാ​വൂ​ദ് അ​ൽ ഹ​ജ്‌​രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​മി​റേ​റ്റി​ന്‍റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ അ​ഭി​വൃ​ദ്ധി​യി​ൽ ക്രീ​ക്കി​ന്​ സു​പ്ര​ധാ​ന പ​ങ്കാ​ണു​ള്ള​ത്. ന​ഗ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ പ്ര​തീ​ക​മാ​യ ദു​ബൈ ക്രീ​ക്ക്​ വ​ഴി പ്ര​തി​വ​ർ​ഷം 13,000 ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. എ​മി​റേ​റ്റി​ലെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ ക്രീ​ക്ക്.