ഉംറ തീര്‍ത്ഥാടനം; വിസയില്ലാതെ സദിയിലേക്ക് പ്രവേശിക്കാം.

Share

സൗദിഅറേബ്യ: ഇനി ഉംറ നിര്‍വഹിക്കാന്‍ വിസയില്ലാതെ സൗദിയിലേക്ക് പ്രവേശിക്കാം. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലോ, യുഎസ്, യുകെ രാജ്യങ്ങളിലെ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ അവസരം. ഈ രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനായാലും ടൂറിസത്തിനായാലും സൗദിയില്‍ എത്തിയാൽ വിസ ഓണ്‍ അറൈവല്‍ ഓപ്ഷനും വിപുലമാക്കിയിട്ടുണ്ട്. കൂടാതെ വിസ ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും ഈ സൗകര്യം അനുവദിക്കുമെന്നാണ് അറിയിപ്പ്.
ഉംറ തീര്‍ത്ഥാടന വിസ നടപടിക്രങ്ങള്‍ ഏറ്റവും ലളിതമാക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും നിരവധി പരിഷ്‌കരണങ്ങളാണ് സമീപവര്‍ഷങ്ങളില്‍ സൗദി നടത്തിയത്. വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ 96 മണിക്കൂര്‍ സ്‌റ്റോപ് ഓവര്‍ വിസ കഴിഞ്ഞ ഡിസംബറില്‍ സൗദി ആവിഷ്‌കരിച്ചിരുന്നു.
അതേസമയം ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസ്‌ക് ആപ്പ് വഴി അവരുടെ തീര്‍ത്ഥാടനം എളുപ്പത്തില്‍ ഷെഡ്യൂള്‍ ചെയ്യാമെന്നും അല്ലെങ്കില്‍ സൗദിയില്‍ എത്തിച്ചേരുമ്പോള്‍ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.