അബുദാബി – അൽ ഐൻ റോഡ് ഭാഗികമായി അടച്ചിടും

Share

അബുദാബി: അബുദാബിയിലെ ചില പ്രധാന റോഡുകൾ ഭാഗികമായി അടച്ചുവെന്ന് അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. ഫെബ്രുവരി 2 രാത്രി 10 മുതൽ ഫെബ്രുവരി 4 ഉച്ചയ്ക്ക് 12 വരെ E22 അബുദാബി – അൽ ഐൻ റോഡാണ് ഭാഗികമായി അടച്ചിടുന്നത്. അൽ ഐനിലേക്കുള്ള രണ്ട് ഇടത് പാതകൾ ഭാഗികമായി അടച്ചിടുന്നതോടെ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും, ട്രാഫിക് നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.