സൗദിയിലെ ആരോഗ്യ മേഖല ശക്തമാക്കുന്നു; . സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പുതിയ നിർദ്ദേശം

Share

റിയാദ്: സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഡ്രസ്സ് കോഡുമായി അധികൃതർ എത്തിയിരിക്കുന്നത്. സാമൂഹിക മര്യാദകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം
മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ആയിരിക്കണം ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ ധരിക്കേണ്ടത് എന്നാണ് നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ജോലിക്കായി വരുമ്പോൾ പുരുഷൻമാർ പൈജാമയും ഷോർട്‌സും ധരിക്കാൻ പാടില്ല. മാത്രമല്ല, അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ എഴുതിയ ഒരു വസ്ത്രവും ധരിക്കാൻ പാടില്ല. രാജ്യത്തെ നിയമങ്ങൾക്ക് അനുസരിച്ച് മാത്രമേ ഹെയർ സ്റ്റെൽ പുരുഷൻമാർ വെക്കാൻ പാടുളളു. വ്യത്യസ്തമായ രീതിയിൽ ഹെയർസ്റ്റൈൽ പുരുഷൻമാർ വെക്കുന്നതിനും വിലക്കുണ്ട്.