ഇലക്ട്രിക് ബസുകളും, ടാക്സികളും പുറത്തിറക്കി ഷാർജ

Share

ഷാർജ: ഷാർജയുടെ പൊതുഗതാഗത സംവിധാനത്തിലേക്ക് പുതിയ ഇലക്ട്രിക് ബസുകൾ പുറത്തിറക്കി. പരിസ്ഥിതി സുസ്ഥിരമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 27 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഇലക്ട്രിക് ബസുകൾക്ക് പുറമെ 10 സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കിയത്.
പുതിയ പദ്ധതിയുടെ ഭാഗമായി ഷാർജ നിവാസികൾക്ക് ഉടൻ ഇലക്ട്രിക് ബസുകളിൽ കയറാൻ കഴിയും. ആധുനികവും, ഊർജ ഉപഭോഗം കുറച്ചും, പരിസ്ഥിതി സൗഹൃദവുമായ ടാക്സി അവതരിപ്പിച്ചുകൊണ്ട് ഷാർജ ട്രാൻസ്‌പോർട് അതോറിറ്റി ഹരിത വികസന പദ്ധതികൾ സ്വീകരിച്ചതായി ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖമീസ് അൽ ഉസ്മാനി അറിയിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വൈദ്യുതിയിലും ഇന്ധനത്തിലും പ്രവർത്തിക്കുന്ന 750-ലധികം ഹൈബ്രിഡ് വാഹനങ്ങളും നിലവിലുണ്ട്. കൂടാതെ ടെസ്‌ല മോഡൽ എസ്, മോഡൽ 3 ഇലക്ട്രിക് വാഹനങ്ങൾ ഉടൻ പുറത്തിറക്കാനുള്ള അനുമതിയും ആർടിഎ നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന, വിവിധ പ്രദേശങ്ങളിലെ താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പൊതുഗതാഗത ബസുകളുടെയും ഇലക്‌ട്രിക് ടാക്‌സികളുടെയും വമ്പിച്ച ശ്രേണിയിൽ നിന്ന് പ്രയോജനം നേടാൻ കഴിയുന്നതാണ് പദ്ധതി.