രാജ്യത്ത് നിയമലംഘനം നടത്തിയ 1470 പേരെ നാടുകടത്തി

Share

കുവൈത്ത്: രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നാടുകടത്തി. നിയമലംഘനം നടത്തി കേന്ദ്രത്തിൽ കഴിയുന്ന 1,470 ആളുകളെയാണ് കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. നിലവിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്.
രാജ്യത്ത് ഇത്തരത്തിലുള്ള നിരവധിപേർ ഉണ്ടെന്നാണ് കണക്ക്. വിവിധ ഇടങ്ങളിൽ നടത്തിയ പരി​ശോധനയിൽ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ഏകദേശം 700 താമസ, തൊഴിൽ നിയമലംഘകരെ പിടികൂടി. വൈറ്റിലെ എല്ലാ മേഖലകളിലുമുള്ള നിയമലംഘകരെ കൂടുതൽ കണ്ടെത്തുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി സുരക്ഷാ കാമ്പെയ്‌നുകൾ വ്യാപകമാകുന്നതോടെ, ഈ നടപടി തുടരും. കൂടാതെ റെസിഡൻസി, ലേബർ നിയമ ലംഘനങ്ങൾ ലക്ഷ്യമിട്ട് കേന്ദ്രീകരിച്ചുള്ള സുരക്ഷാ പ്രവർത്തനങ്ങളിലൂടെ തടവിലാക്കിയത് ഏറെപേരെയാണ്. പുതുവർഷത്തിൽ റെസിഡൻസി, തൊഴിൽ നിയമ ലംഘനങ്ങളുടെ എണ്ണം 40,000 കടന്നാൽ നിർദ്ദേശങ്ങൾ ശക്തിപ്പെടുത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.