ദുബായ് സ്ട്രീറ്റുകൾ അറിയപ്പെടുന്നത് നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിലൂടെ

Share

ദുബായ്: ദുബായിലെ ഇന്റേണല്‍ റോഡുകള്‍ക്ക് പേരിടുന്നതില്‍ പുതിയ മാനദണ്ഡം പിന്തുടരുമെന്ന് ദുബായ് റോഡ് നാമകരണ സമിതി അറിയിച്ചു. റോഡുകള്‍ തിരിച്ചറിയാന്‍ പേരുകളുടെയും നമ്പറുകളുടെയും സംയോജനം ഉപയോഗിക്കുന്നതാണ് പുതിയ രീതി. ഇത് വാഹനമോടിക്കുന്നവരുടെയും, സന്ദര്‍ശകരുടെയും യാത്ര എളുപ്പമാക്കും.
സംരംഭത്തിന്റെ ആദ്യ ഘട്ടത്തില്‍ അല്‍ ഖവാനീജ് 2 ഏരിയയിലെ റോഡുകള്‍ക്ക് പേര് നിർദ്ദേശിക്കുകയും പ്രാബല്യത്തിൽ വരുകയും ചെയ്തു. പ്രാദേശിക മരങ്ങളില്‍ നിന്നും പൂക്കളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സ്ട്രീറ്റിന്റെ പേരുകള്‍ നിർദ്ദേശിക്കുന്നത്. അല്‍ ഗാഫ് സ്ട്രീറ്റ് പോലുള്ളവ പ്രാദേശികമായി കാണപ്പെടുന്ന ഏറ്റവും പ്രശസ്തമായ വൃക്ഷങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. അതുപോലെ, പ്രദേശത്തെ മറ്റ് സ്ട്രീറ്റുകള്‍ക്ക് അല്‍ സിദ്ര്‍, ബാസില്‍, അല്‍ ഫാഗി, അല്‍ സമര്‍, അല്‍ ഷാരിഷ് എന്നിങ്ങനെ പേരുകള്‍ ഇട്ടു. പുതിയ പേരുകള്‍ എമിറേറ്റിന്റെ പ്രത്യേക സ്വഭാവം, സാംസ്‌കാരിക പാരമ്പര്യം, ഭാവി അഭിലാഷങ്ങള്‍ എന്നിവയ്ക്ക് അടിവരയിടുന്നതാണ്. റോഡിന്റെ പേര് പുതിയ ശീര്‍ഷകത്തിന്റെ പ്രധാന ഘടകം റോഡ് അടയാളങ്ങള്‍ വഴി അറിയിക്കും. വിവിധ ലക്ഷ്യസ്ഥാനങ്ങളും സ്ഥാപനങ്ങളും കണ്ടെത്താനും പുതിയ സാങ്കേതികവിദ്യ സഹായിക്കും.
ദുബായ് റോഡ് നാമകരണ സമിതി താമസക്കാര്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരവും നല്‍കും. പുതിയ റോഡുകളുടെ പേരുകള്‍ക്കായി കമ്മ്യൂണിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്താനും അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുമുള്ള നടപടികള്‍ സംരംഭത്തിന്റെ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ ആരംഭിക്കും. അതാത് പ്രദേശങ്ങളില്‍ ഇത്തരം നടപടിക്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ കമ്മിറ്റി അക്കാര്യം പൊതുജനങ്ങളെ അറിയിക്കും.