നി​ശ്ച​യി​ച്ച പരിധിക്കുപുറമെ സം​സം വെ​ള്ളം കൊണ്ടുപോകണമെങ്കിൽ അധിക നിരക്ക് ഈടാക്കും

Share

മ​നാ​മ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സി​ൽ ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സം​സം വെ​ള്ളം ഇ​നി അ​നു​വ​ദി​ച്ച ബാ​ഗേ​ജ് പ​രി​ധി​ക്കു​ള്ളി​ൽ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ. മു​ൻ​പ് ബാ​ഗേ​ജി​ന്റെ തൂ​ക്ക​ത്തി​നു പു​റ​മെ സം​സം വെ​ള്ളം സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. നിലവിൽ ടി​ക്ക​റ്റി​ൽ അ​നു​വ​ദി​ച്ച തൂ​ക്ക​ത്തി​നു പു​റ​മെ​യാ​ണ് സം​സം വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തെ​ങ്കി​ൽ ഒ​രു കി​ലോ​ക്ക് ഏ​ഴ് ബ​ഹ്‌​റൈ​ൻ ദി​നാ​ർ എ​ന്ന നി​ര​ക്ക് ഈടാക്കും. എ​ന്നാ​ൽ എ​യ​ർ ഇ​ന്ത്യ നി​ശ്ച​യി​ച്ച ബാ​ഗേ​ജ് തൂ​ക്ക​ത്തി​നു പു​റ​മെ സം​സം വെ​ള്ളം കൊ​ണ്ടു​പോ​കാ​മെ​ന്ന​തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. സം​സം വെ​ള്ളം ബോ​ട്ടി​ലു​ക​ൾ, സം​സം വാ​ട്ട​ർ എ​ന്ന് പ്രി​ന്റ് ചെ​യ്ത പ്ര​ത്യേ​ക കാ​ർ​ട്ട​നി​ൽ പാ​ക് ചെ​യ്താ​ണ് വെള്ളം കൊ​ണ്ടു​പോ​കേ​ണ്ട​ത്.