ചാരവൃത്തി ആരോപണം; എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി

Share

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി റദ്ദാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. ‘ദഹ്‌റ ഗ്ലോബൽ കേസിൽ ഖത്തറിലെ അപ്പീൽ കോടതിയുടെ ഇന്നത്തെ വിധിയിൽ ശിക്ഷകൾ ഇളവ് ചെയ്തിരിക്കുന്നു’ എന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വധശിക്ഷ റദ്ദാക്കിയെങ്കിലും ജയിൽ ശിക്ഷ നൽകുമെന്നാണ് ഖത്തർ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ തിരുവനന്തപുരം സ്വദേശിയായ രാകേഷ് ഗോപകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.