യു.എ.ഇ ദേശീയ ദിനം; ദുബായില്‍ മൂന്നുദിവസം പാര്‍ക്കിംഗ് സൗജന്യം

Share

ദുബായ്: യുഎഇ-യുടെ 52-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായില്‍ സൗജന്യ പൊതുപാര്‍ക്കിംഗ് പ്രഖ്യാപിച്ചു. നാളെ ഡിസംബര്‍ 2 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 4 തിങ്കള്‍ വരെയുള്ള ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതു പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലായിടത്തും സൗജന്യമായിരിക്കും. ഡിസംബര്‍ അഞ്ച് ചൊവ്വാഴ്ച പാര്‍ക്കിങ് ഫീസ് പഴയ രീതിയില്‍ തുടരും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആര്‍ടിഎ സേവനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റങ്ങളുണ്ടാവും. ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങള്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, പബ്ലിക് ബസുകള്‍, ദുബായ് മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രവൃത്തി സമയങ്ങളിലെ മാറ്റം ബാധകമാണ്.