റാസല്‍ഖൈമ-കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ് ഇന്ന് മുതല്‍; ഉദ്ഘാടന ചടങ്ങ് അല്‍പസമയത്തിനകം

Share

ദുബായ്: യു.എ.ഇ-യിലെ റാസല്‍ഖൈമ എമിറേറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ അറേബ്യ സര്‍വീസിന് ഇന്ന് തുടക്കമാകും. നേരിട്ടുള്ള സര്‍വീസ് ആണ് ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം അതായത് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകള്‍. ഇന്നത്തെ സര്‍വീസ് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും യു.എ.ഇ സമയം ഉച്ചകഴിഞ്ഞ് 2.55-ന് പുറപ്പെടും. തുടര്‍ന്ന് നോണ്‍-സ്‌റ്റോപ്പായി പറക്കുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8.10-ന് കോഴിക്കോ് എത്തിച്ചേരും. രാത്രി 8.50-നായിരിക്കും കോഴിക്കോട് നിന്നുള്ള മടക്കയാത്ര. യു.എ.ഇ സമയം രാത്രി 11.25-ന് വിമാനം റാസല്‍ഖൈമയിലെത്തും.

ഇത് ബുധനാഴ്ച ദിവസങ്ങളിലെ സമയംക്രമം ആണെങ്കില്‍ ഞാറാഴ്ചകളിലം വെള്ളിയാഴ്ചകളിലും സമയക്രമത്തില്‍ നേരിയ വിത്യാസം ഉണ്ട്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.55-ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഇന്ത്യന്‍ സമയം 4.10-ന് കോഴിക്കോട് എത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50-ന് പുറപ്പെടുന്ന വിമാനം രാത്രി യു.എ.ഇ സമയം 7.25-ന് റാസല്‍ഖൈമയിലെത്തും. ഇന്ന് ഉച്ചക്ക് 1.30-ന് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടുന്നതിന്റെ ഉദ്ഘാടന പരിപാടികള്‍ അല്‍പസമയത്തിനകം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.