‘സാക്’ ലോഗോ പ്രകാശനം; ഷാര്‍ജ അന്താരാഷ്ട്ര ബുക് ഫെയറില്‍

Share

ഷാര്‍ജ: പാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മത-സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമായ ‘ജാമിഅ: സഹ്റ’-യുടെ യു.എ.ഇ
ചാപ്റ്റര്‍ അലുംനി ‘സാക്’-ന്റെ ലോഗോ പ്രകാശനം നടന്നു. ഷാര്‍ജ അന്താരാഷ്ട്ര ബുക് ഫെയറിലെ പോലീസ് പവലിയനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ പോലീസ് സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ഖാദി പ്രകാശനം നിര്‍വഹിച്ചു. റിനം ഗ്രൂപ്പ് ഡയറക്ടര്‍ പി.ടി മുനീറിന് ലോഗോ കൈമാറിയാണ് പ്രകാശനം ചെയ്തത്. ‘സാക്’ അലുംനി പ്രസിഡന്റ് അഹ്‌മദ് വയലില്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ പുതുക്കുടിയില്‍, ട്രഷറര്‍ മുബഷിര്‍ മുഹമ്മദ് എലങ്കോട്, മാധ്യമ പ്രവര്‍ത്തകന്‍ മുനീര്‍ പാണ്ടിയാല, മുനീര്‍ എ റഹ്‌മാന്‍, എഴുത്തുകാരന്‍ കെ.വി കെ.ബുഖാരി എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.