ചില ഫോണുകളില്‍ വാട്‌സ്ആപ്പ് നിലയ്ക്കുന്നു? മുന്നറിയിപ്പുമായി ‘മെറ്റ’

Share

NEWS DESK: ലോകത്തെ ദശലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളെ നിരാശരാക്കുന്ന പുതിയൊരു അറിയിപ്പുമായി മാതൃകമ്പനിയായ ‘മെറ്റ’ (META). അതായത് നിലവില്‍ പ്രചാരത്തിലുള്ള ചില സ്മാര്‍ട്ട് ഫോണുകളില്‍ 2023 ഒക്ടോബര്‍ 24 മുതല്‍ വാട്സ്ആപ്പിന്റെ സേവനം ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് മെറ്റയുടെ മുന്നറിയിപ്പ്. വാട്സ്ആപ്പ് സേവനം ലഭിക്കാത്ത സ്മാര്‍ട്ട് ഫോണുകളില്‍ ഏറെ ജനകീയമായ ഐ-ഫോണും സാംസംഗും മോട്ടോറോളയും എല്‍ജിയും അടക്കമുള്ള കമ്പനികള്‍ ഉള്‍പ്പെടുന്നു എന്നതാണ് ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നത്. അറിയിപ്പ് പ്രകാരം ആന്‍ഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ ഓ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വരെ വാട്‌സ്ആപ്പ് സേവനം ഈ മാസം 24-ന് ശേഷം ലഭ്യമാവില്ല. കൂടാതെ ഐ-ഫോണ്‍ 5, ഐ-ഫോണ്‍ 5-സി മുതല്‍ താഴോട്ടുള്ള സീരിസുകളിലെ ഫോണുകളിലും സേവനം ലഭിക്കില്ലെന്നും ഇത് സംബന്ധിച്ച് ഉപയോക്താക്കളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും ‘മെറ്റ’ വ്യക്തമാക്കി.

പഴയ ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ-ഫോണുകളിലുമാണ് വാട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുന്നത്. ഇത്തരം ഫോണുകളിലുള്ള പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്‌ഡേഷനുകള്‍ക്കുള്ള സൗകര്യങ്ങള്‍ കുറവാണെന്നും മെറ്റയുടെ പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമുള്ള പരാതികളും സജീവമാണ്. മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നതാണ് കമ്പനിയുടെ പരമപ്രധാനമായ ലക്ഷ്യമെന്നും അതിനാല്‍ പഴയ മോഡലുകളിലെ സേവനം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നുമാണ് മെറ്റുടെ വിശദീകരണം.

ഈ മാസം 24 മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ ഇവയാണ്:

Samsung Galaxy S2 / Nexus 7 / iPhone 5 / iPhone 5c / Archos 53 Platinum / Grand S Flex ZTE / Grand X Quad V987 ZTE / HTC Desire 500 / Huawei Ascend D / Huawei Ascend D1 / HTC One / Sony Xperia Z / LG Optimus G Pro / Samsung Galaxy Nexus / HTC Sensation / Motorola Droid Razr / Sony Xperia S2 / Motorola Xoom / Samsung Galaxy Tab 10.1 / Asus Eee Pad Transformer / Acer Iconia Tab A5003 / Samsung Galaxy S / HTC Desire HD / LG Optimus 2X / Sony Ericsson Xperia Arc3 /